മണിമല: ഇന്ത്യയിലെ ആദ്യത്തെ ഡീമ്ഡ് മാരിടൈം യൂണിവേഴ്സിറ്റിയായ ചെന്നൈ അമറ്റ് മാരിടൈം യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ ഗുരുരത്ന അധ്യാപക പുരസ്കാരം പായിപ്പാട് സെന്റ് ജോസഫ്സിലെ ഇംഗ്ലീഷ് അധ്യാപകൻ മണിമല സ്വദേശി തുണ്ടിയിൽ റ്റോം ടി. സെബാസ്റ്റ്യന്.
ചെന്നൈ അമറ്റ് മാരിടൈം യൂണിവേഴ്സിറ്റിയും ഡോ. ജെ. രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിച്ച പുരസ്കാരം അധ്യാപന മികവിനുള്ള അംഗീകാരമായി. ചെന്നൈയിലെ അമറ്റ് മാരിടൈംയൂണിവേഴ്സിറ്റി കാന്പസിൽ നടന്ന ചടങ്ങിൽ പ്രശസ്തിപത്രവും കാഷ് അവാർഡും മെഡലും യൂണിവേഴ്സിറ്റി ഡിജിഎസ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ശ്രീനിവാസ് ഗോപാൽ റ്റോം ടി. സെബാസ്റ്റ്യന് സമ്മാനിച്ചു. കേരളത്തിൽനിന്നുള്ള 1000 അധ്യാപക രജിസ്ട്രേഷൻസിൽനിന്നു വിവിധ വിഭാഗങ്ങളിലായി നൂറ്റന്പതോളം അധ്യാപകർക്കാണ് പുരസ്കാരം ലഭിച്ചത്.